Udayasthamana Pooja

Udayasthamana Pooja is one of the most sacred offerings performed at Sree Mahavishnu Kshetram, Azhiyur. It takes place every month on the first Sunday, beginning at 6:00 AM and concluding at 8:00 PM. The pooja spans the entire day, symbolising a devotee’s complete surrender from sunrise to sunset.

The uniqueness of this offering is that it is spread across 21 months, with one pooja performed each month. Over these 21 months, the devotee completes 21 sacred poojas. Only after completing all 21 monthly poojas is the full Udayasthamana Pooja considered complete. This makes it a deeply committed spiritual observance, believed to bring powerful blessings and transformation.

The 21 poojas are based on the spiritual principle of offering every aspect of human existence to Lord Mahavishnu.

Meaning of the 21 Poojas

ഉദയാസ്തമന പൂജ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭഗവാനെ വിവിധ ഭാവങ്ങളിലും അവതാരങ്ങളിലുമായി ആരാധിക്കുന്ന ഒരു സമ്പൂർണ്ണ പൂജാ പദ്ധതിയും ഭഗവത് സമർപ്പണവുമാണ്.

ഈ പൂജയിൽ ഉൾപ്പെടുന്ന 21 പൂജകൾ മനുഷ്യജീവിതത്തിന്റെ ആരംഭം, പരിപോഷണം, സംരക്ഷണം, ജ്ഞാനം, ആരോഗ്യം, സമൃദ്ധി, മോക്ഷം എന്നീ എല്ലാ ഘട്ടങ്ങളെയും പ്രതിനിധീകരിക്കുന്നു.

പൂജ.01

അത്താഴപൂജ (തലേദിവസം) – ഉദയാസ്തമന പൂജയ്ക്ക് ആധ്യാത്മിക തുടക്കം കുറിക്കുന്ന പൂജ.

പൂജ.02

ഉഷപൂജ – പ്രഭാതത്തിൽ ഭഗവാനെ ഉണർത്തി പുതിയ തുടക്കങ്ങളെ സമർപ്പിക്കുന്ന പൂജ.

പൂജ.03

മഹാവിഷ്ണു പൂജ – ഹോമാചാരത്തോടുകൂടി സകല സന്താപനാശകനായ മഹാവിഷ്ണുവിനെ സർവ്വരൂപത്തിൽ ആരാധിച്ച് സമർപ്പിക്കുന്ന പൂജ.

പൂജ.04(അവതാര പൂജകൾ)

മത്സ്യാവതാര മഹാവിഷ്ണു പൂജ – കുടുംബരക്ഷയും ജീവിതസ്ഥിരതയും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.05

കൂർമാവതാര മഹാവിഷ്ണു പൂജ – ധൈര്യവും സഹനശക്തിയും വർദ്ധിപ്പിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.06

വരാഹാവതാര മഹാവിഷ്ണു പൂജ – ഭൂസമ്പത്തും ഗൃഹസ്ഥസൗഖ്യവും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.07

നരസിംഹാവതാര മഹാവിഷ്ണു പൂജ – ഭയനാശത്തിനും ദോഷനിവാരണത്തിനുമായി സമർപ്പിക്കുന്ന പൂജ.

പൂജ.08

വാമനാവതാര മഹാവിഷ്ണു പൂജ – അഹങ്കാരനാശവും ജീവിതസമത്വവും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.09

പരശുരാമ അവതാര മഹാവിഷ്ണു പൂജ – കർമ്മശുദ്ധിക്കും ധാർമ്മിക സംരക്ഷണത്തിനുമായി സമർപ്പിക്കുന്ന പൂജ.

പൂജ.10

ശ്രീരാമ അവതാര മഹാവിഷ്ണു പൂജ – ധർമ്മബോധവും കുടുംബസൗഖ്യവും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.11

എതിരേറ്റു പൂജ – ഭക്തനും ഭഗവാനും തമ്മിലുള്ള ആത്മബന്ധം സ്ഥാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.12

ശ്രീകൃഷ്ണ അവതാര മഹാവിഷ്ണു പൂജ – പ്രേമവും ജ്ഞാനവും ആത്മീയാനന്ദവും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.13

ബലരാമ അവതാര മഹാവിഷ്ണു പൂജ – ശാരീരികവും മാനസികവുമായ ശക്തി, സ്ഥിരത, സഹനശക്തി എന്നിവ പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.14

മഹാവിഷ്ണു പൂജ (കൽക്കി അവതാരം) – അധർമ്മനാശവും സത്യധർമ്മസ്ഥാപനവും പ്രതീകീകരിച്ച് സമർപ്പിക്കുന്ന പൂജ.

പൂജ.15

പന്തീരടി പൂജ – മഹാവിഷ്ണു ഭഗവാനു സമർപ്പിക്കുന്ന സപരിപാര പൂജ.

പൂജ.16

വിദ്യാരാജഗോപാല മഹാവിഷ്ണു പൂജ – വിദ്യ, ബുദ്ധി, സ്മരണശക്തി, കർമ്മനൈപുണ്യം എന്നിവ പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.17

സന്താനഗോപാല മഹാവിഷ്ണു പൂജ – സന്താനസൗഭാഗ്യത്തിനും കുടുംബസമൃദ്ധിക്കും വേണ്ടി സമർപ്പിക്കുന്ന പൂജ.

പൂജ.18

സുദർശന മഹാവിഷ്ണു പൂജ – ശത്രുതാനിവാരണത്തിനും ദോഷശമനത്തിനും ദൈവിക സംരക്ഷണം പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.19

ധന്വന്തര മഹാവിഷ്ണു പൂജ – ആയുരാരോഗ്യവും രോഗനിവാരണവും പ്രാപിക്കുന്നതിനായി സമർപ്പിക്കുന്ന പൂജ.

പൂജ.20

ഉച്ചപൂജ (അലങ്കാര പൂജ ലക്ഷ്മിനാരായണ സഹിതം) – ശ്രീ മഹാവിഷ്ണു ഭഗവാനെ ലക്ഷ്മിനാരായണ രൂപത്തിൽ അലങ്കരിച്ചു ഐശ്വര്യസമൃദ്ധിക്കും കുടുംബസൗഖ്യത്തിനുമായി സമർപ്പിക്കുന്ന പൂജ.

പൂജ.21

അത്താഴപൂജ (സമർപ്പണ–സായുജ്യ പൂജ) – ഉദയാസ്തമന പൂജയുടെ ആത്മീയ സമാപനമായി ഭഗവാനോടുള്ള സായുജ്യഭാവം സമർപ്പിക്കുന്ന പൂജ.

ഉദയാസ്തമന പൂജയിലെ ഈ 21 പൂജകൾ ഭഗവാൻ്റെ സൃഷ്ടി, സംരക്ഷണം, ശിക്ഷ, അനുഗ്രഹം, മോക്ഷം എന്ന ദൈവലീലകളെ പ്രതിനിധീകരിക്കുന്നു.
ഭക്തന്റെ ജനനം മുതൽ മോക്ഷം വരെ ഉള്ള ജീവിതയാത്ര ഭഗവാനിൽ സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ഈ 21 പൂജാക്രമങ്ങൾ.
അതുകൊണ്ട് ഉദയാസ്തമന പൂജ സകുടുംബ ഐശ്വര്യത്തിനും ആത്മീയ പുരോഗതിക്കും അത്യുത്തമമായ ഒരു വഴിപാടാണ്.

Udayasthamana Pooja 2026
Sun
Mon
Tue
Wed
Thu
Fri
Sat